Latest Updates

മുടികൊഴിച്ചിൽ, ഉള്ള് നഷ്ടപ്പെടൽ അല്ലെങ്കിൽ കഷണ്ടി എന്നിവ ഒരാളുടെ ജീവിതത്തിന്റെ മാനസികവും സാമൂഹികവുമായ മേഖലകളിൽ അഗാധമായ സ്വാധീനം ചെലുത്തുന്നതാണ്. ഒരു വ്യക്തിയുടെ സൗന്ദര്യത്തിനും ബാഹ്യ രൂപത്തിനും ചുറ്റും സ്റ്റീരിയോടൈപ്പിക്കൽ മാനദണ്ഡങ്ങൾ സ്ഥാപിച്ചിരിക്കുന്നതിനാൽ അതിന് ഭംഗം വരുന്നതെന്തും ആത്മാഭിമാനത്തെയും വൈകാരിക ശേഷിയെയും മാനസിക ക്ഷേമത്തെയും അനാവശ്യമായി ബാധിക്കും.

 പ്രാഥമികമായി കഷണ്ടി  ഒരു പുരുഷ രോഗമാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെങ്കിലും, സ്ത്രീകളെയും ഇത് ബാധിക്കുന്നുണ്ട്. , കഷണ്ടിയുടെ മാനസിക സാമൂഹിക ആഘാതം പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതലെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്.

പ്രശസ്ത കോസ്‌മെറ്റിക് സർജനും ദി എസ്തറ്റിക് ക്ലിനിക്കിലെ സഹസ്ഥാപകനുമായ ഡോ. ദേബ്‌രാജ് ഷോം, ദി എസ്തറ്റിക് ക്ലിനിക്കിലെ ഡെർമറ്റോളജിസ്റ്റ് ഡോ. റിങ്കി കപൂർ എന്നിവർ ചേർന്നാണ് മുടികൊഴിച്ചിലിന്ർറെ ഗുണമേന്മയിൽ ഉണ്ടാക്കുന്ന ആഘാതം മനസ്സിലാക്കാൻ ചോദ്യാവലി അടിസ്ഥാനമാക്കിയുള്ള പഠനം നടത്തിയത്. മുംബൈ, ഡൽഹി, കൊൽക്കത്ത, ബാംഗ്ലൂർ തുടങ്ങിയ വിവിധ നഗരങ്ങളിൽ നിന്നുള്ള 18 വയസ്സിന് മുകളിലുള്ള 800 രോഗികളെയാണ് അവർ സർവേ നടത്തിയത്. ഡെർമറ്റോളജിക്കൽ റിവ്യൂസ് എന്ന ജേണലിൽ പഠന ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സർവേയിൽ പങ്കെടുത്ത 800 രോഗികളിൽ 442 പുരുഷന്മാരും 358 സ്ത്രീകളുമാണ്. 18-30 വയസ് പ്രായമുള്ളവരിൽ 30 ശതമാനം പുരുഷന്മാരും 27 ശതമാനം സ്ത്രീകളും മുടികൊഴിച്ചിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതായി സർവേ ഡാറ്റ കാണിക്കുന്നു, അത് അവരുടെ സാമൂഹിക ജീവിതത്തെ ബാധിക്കുന്നു. അവർ വിഷാദരോഗം അനുഭവിച്ചു, വീട്ടിൽ നിന്നിറങ്ങാൻ മടിച്ചു, ഒപ്പം കൂട്ടുകൂടുന്നത് ഒഴിവാക്കി. കഷണ്ടി കാരണം തങ്ങൾക്ക് നിരാശയോ അപമാനമോ ശല്യമോ അനുഭവപ്പെടുന്നതായി അവരിൽ പലരും റിപ്പോർട്ട് ചെയ്തു.

പഠനഫലങ്ങളെ അടിസ്ഥാനമാക്കി, അലോപ്പീസിയ അല്ലെങ്കിൽ മുടികൊഴിച്ചിൽ രോഗിയുടെ ശാരീരിക രൂപത്തെ ബാധിക്കുന്നതിനാൽ, അത് സമ്മർദ്ദത്തിന്റെ രൂപത്തിൽ മാനസിക സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്ന് ഡോ.ഷോം അഭിപ്രായപ്പെട്ടു.

ഉത്കണ്ഠ, , വിഷാദം, ആത്മവിശ്വാസം നഷ്ടപ്പെടൽ, ആത്മഹത്യാ ചിന്തകൾ, സോഷ്യൽ ഫോബിയ തുടങ്ങിയവയിലേക്ക് ഈ അവസ്ഥ വ്യക്തികളെ നയിച്ചേക്കും. .ഡോ. ഷോമിന്റെ അഭിപ്രായത്തിൽ, ഏകദേശം 50 ശതമാനം പുരുഷന്മാരും സ്ത്രീകളും പ്രായവ്യത്യാസമില്ലാതെ ശാരീരികവും രാസപരവുമായ നിരവധി ഘടകങ്ങൾ കാരണം അലോപ്പീസിയ ബാധിതരാണ്.

"ഒരു കഷണ്ടിയുള്ള പുരുഷന് സാമൂഹികമായി ലഭിക്കുന്ന സ്വീകാര്യതയെ അപേക്ഷിച്ച് കഷണ്ടിയുള്ള സ്ത്രീയ്ക്ക് കൂടുതൽ മാനസിക പ്രശ്നങ്ങളുണ്ടാകും. അവളുടെ സ്ത്രീത്വത്തിന്റെ പ്രതീകമായാണ് തലമുടി കരുതപ്പെടുന്നത് തന്നെ. മുടിയില്ലാതാകുന്നത് സ്ത്രീകൾക്ക് കൂടുതൽ ആഘാതകരമാകുമെന്ന് ഡോ. കപൂർ ആശങ്ക പ്രകടിപ്പിക്കുന്നു.

"അലോപ്പീസിയയുടെ മാനസികാരോഗ്യ പ്രസക്തിയും പൊതുജനാരോഗ്യ ആശങ്കയും തിരിച്ചറിയേണ്ടതും അതിന്റെ പരിഹാരത്തിനായി ഒരു ഇന്റർ ഡിസിപ്ലിനറി സമീപനം സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

Get Newsletter

Advertisement

PREVIOUS Choice